Friday, August 19, 2011

കേരളത്തിലെ സംസ്കൃത കലാലയങ്ങളില്‍ പ്രമുഖ സ്ഥാനം അര്‍ഹിക്കുന്ന സംസ്കൃത വിഭാഗമാണ് ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഈ വിഭാഗം വിദ്യാഭ്യാസ രംഗത്ത് തങ്ങളുടേതായ മുദ്ര പതിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. വര്‍ഷങ്ങളായി കേരള സര്‍വകലാശാലയില്‍ സംസ്കൃതം വേദാന്തത്തില്‍ ഡിഗ്രി തലത്തിലും എം. എ. തലത്തിലും ഏറ്റവും കൂടുതല്‍ റാങ്കുകള്‍ കരസ്ഥമാക്കിയ ഈ വിഭാഗം സാംസ്കാരികമായും സാമൂഹികമായും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചിരിക്കുന്നു എന്ന് സാഭിമാനം നമുക്ക് പറയാവുന്നതാണ്.